ബി.പി കൂടുതലാണോ? വരുതിയാലാക്കാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കൂ


Advertisement

യര്‍ന്ന രക്തസമ്മര്‍ദ്ദം പലയാളുകളുടെയും പ്രശ്‌നമാണ്. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. രക്തധമനികളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം. ഇത് കൂടുന്നത് ഹൃദയസ്തംഭനം ഉള്‍പ്പെടെ മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് എത്തിക്കാം. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ആഹാരസാധനങ്ങള്‍ പരിചയപ്പെടാം.

ഓറഞ്ച്: വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഓറഞ്ചില്‍. ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Advertisement

വാഴപ്പഴം: വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

കാരറ്റ്: ഫൈബറും പൊട്ടാസ്യവും കാരറ്റില്‍ ധാരാളമുണ്ട്. ഇത് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Advertisement

ഇലക്കറികള്‍: ഇലക്കറികളുള്ള ആന്റി ഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍, അയേണ്‍ എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Advertisement

ബെറി: ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ പഴങ്ങള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

സാല്‍മണ്‍ ഫിഷ്: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.