വയർ ചാടുന്നത് നിങ്ങളെ നിരാശരാക്കുന്നുണ്ടോ? വിഷമിക്കേണ്ട, വയർകുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഇതാ
വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് വയർചാടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇവ കുറയ്ക്കുവാൻ ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. പോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഇത് എളുപ്പത്തിൽ വയറിലെ കൊഴുപ്പു കുറയുവാൻ സഹായിക്കും. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസ് ഏതൊക്കെ എന്നറിയാം.
ആപ്പിൾ, ചീര, കിവി ആപ്പിൾ, ചീര, കിവി ഇവ മൂന്നും ചേർന്ന ജ്യൂസ് ശരീരഭാരം കുറയ്ക്കും. ആപ്പിളിൽ ഭക്ഷ്യനാരുകൾ, പ്രത്യേകിച്ച് പെക്റ്റിൻ ധാരാളമുണ്ട്. ഇത് വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി ആപ്പിൾ കഴിക്കുന്നത് കൊഴുപ്പ്, പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കിവിയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് കൊഴുപ്പിന്റെ ഓക്‌സീകരണത്തിനു സഹായിക്കുന്നു. ചീരയാകട്ടെ കാലറി വളരെ കുറഞ്ഞ, നാരുകൾ ധാരാളമുള്ള പച്ചക്കറിയാണ്. ഇത് ഏറെനേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പ് കാറയ്ക്കുകയും ചെയ്യും
കുക്കുമ്പർ ഇഞ്ചി ജ്യൂസ്
ശരീരത്തിൽ ജലാംശം നിലനിർത്താനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ജ്യൂസ് ആണിത്. കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയിൽ കാലറി വളരെ വലുതാണ്. ഇതിൽ ജലാംശം ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ഉള്ള കുക്കുമ്പർ ബ്ലോട്ടിങ്ങ് കുറയ്ക്കുന്നു. ഇഞ്ചി ശരീരതാപനിലയും ഉപാപചയ പ്രവർത്തനവും വർധിപ്പിക്കുന്നു. കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി കുക്കുമ്പർ ജ്യൂസ് ദിവസവും രാവിലെ ശീലമാക്കാം.
ആപ്പിൾ കുക്കുമ്പർ ജ്യൂസ്
ആപ്പിൾ കുക്കുമ്പർ ജ്യൂസ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമുള്ള ആപ്പിൾ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ കുക്കുമ്പർ സഹായിക്കും. ചീര, കുക്കുമ്പർ, നാരങ്ങാ ജ്യൂസ് ഈ ഗ്രീൻ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്ക്കും, ചീരയിൽ അടങ്ങിയ പോഷകങ്ങളും നാരുകളും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കുക്കുമ്പർ ശരീരത്തിൽ ജലാംശം നിലനിർത്താനും ബ്ലോട്ടിങ്ങ് തടയാനും സഹായിക്കും. നാരങ്ങയിലെ വൈറ്റമിൻ സി. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം ‘മെച്ചപ്പെടുത്താനും ശരീരം ഡീടോക്‌സ്സ് ചെയ്യാനും മികച്ച ഒരു പാനീയം ആണിത്.