ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ വന്‍ ഗതാഗതക്കുരുക്ക്; സ്വകാര്യബസിന്റെ ടയര്‍ ചെളിയില്‍ താഴ്ന്നു
പൊയില്‍ക്കാവ്: ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ വന്‍ ഗതാഗതക്കുരുക്ക്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയാണ്.
കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട് പോകാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ ചെളിയില്‍ താഴ്ന്ന് പോയി. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അറ്റ്‌ലാന്റിക് ബസിന്റെ ടയറാണ് താഴ്ന്ന് പോയത്. ബസ് ഇടതുവശം കൂട്ടിയെടുത്ത് നീങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവിടെ കുടുങ്ങിയത്.
ദേശീയപാതയില്‍ തിരുവങ്ങൂരും ഗതാഗതക്കുരുക്ക് പതിവാണ്. തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡിലും പഴയ റോഡിലും രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. സ്വകാര്യ ബസുകളടക്കം ട്രിപ്പുകള്‍ മുടങ്ങുന്ന സ്ഥിതിയാണ്. ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.