കനത്ത മഴയില്‍ മേലൂര്‍ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം മരം പൊട്ടിവീണു; 25ഓളം ലൈനുകള്‍ പൊട്ടി, അഞ്ച് പോസ്റ്റുകള്‍ക്കു കേട് പാട്, വൈദ്യുതി വിതരണം തടസത്തില്‍
പൂക്കാട്: ഇന്നലെ വൈകുന്നേരമുണ്ടായ അപ്രതീക്ഷിത മഴയെ തുടര്‍ന്ന് ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ മേലൂര്‍ ഭാഗത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഭുവനേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള പറമ്പില്‍ നിന്നും മരം പൊട്ടി ലൈനില്‍ വീഴുകയായിരുന്നു. 25ഓളം ലൈനുകള്‍ പൊട്ടുകയും അഞ്ച് പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഭൂവനേശ്വരി ക്ഷേത്ര പരിസരത്തുള്ള വൈദ്യുതി വിതരണത്തെയാണ് ഇത് ബാധിക്കുക. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാളെയോടെയേ വൈദ്യുതി വിതരണം പൂര്‍ണമായി പുനസ്ഥാപിക്കാനാവൂവെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.
കനത്ത മഴയില്‍ കൊയിലാണ്ടിയിലെ പല ഭാഗങ്ങളും പോസ്റ്റുകളും ലൈനുകളും തകര്‍ന്നിട്ടുണ്ട്. ഊരല്ലൂര്‍ അരുണ്യാ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ലൈനില്‍ പൊട്ടി വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ഒറ്റക്കണ്ടം ചെറുവൊടി ജുമാമസ്ജിദിന്റെ മുന്നില്‍ ലൈനില്‍ കവുങ്ങ് പൊട്ടിവീണു.
Summary: Heavy rains cause tree to fall near Melur Bhuvaneshwari Temple