Top News Today | കനത്ത മഴയില്‍ വിയ്യൂരില്‍ വീടിന്റെ മതില്‍ തകര്‍ന്നു, കാപ്പാട് തീരദേശ റോഡ് കടലെടുത്തു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാര്‍ത്തകള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂലൈ അഞ്ച് ബുധനാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
കനത്ത മഴയില്‍ വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു
കനത്തമഴയെത്തുടര്‍ന്ന് വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒമ്പതാംവാര്‍ഡില്‍ പാലാടന്‍കണ്ടി മീത്തല്‍ സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..
കാപ്പാട് മേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തീരദേശ റോഡ് ചിലയിടങ്ങളില്‍ പൂര്‍ണമായും കടലെടുത്തു- വീഡിയോ കാണാം
കാപ്പാട്: കാപ്പാട് മേഖലയില്‍ തുവ്വക്കാട് മുതല്‍ പൊയില്‍ക്കാവ് വരെ രൂക്ഷമായ കടലാക്രമണം തുടരുന്നു. തീരദേശ റോഡ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..
‘ദേശീയപാത വഴി നീന്തിത്തുടിച്ച് വാഹനങ്ങളുടെ സാഹസികയാത്ര’; പയ്യോളിയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍, വീഡിയോകാണാം
പയ്യോളി: ദേശീയപാതയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍. രണ്ടുദിവസം മഴ കനത്തപ്പോള്‍ തന്നെ റോഡേത് എന്ന് തിരിച്ചറിയാത്ത നിലയിലാണ് പയ്യോളി ഭാഗത്തെ ദേശീയപാതയോരം. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്
ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇരിങ്ങല്‍ കൊട്ടക്കലില്‍ മണല്‍വാരുന്നതിനിടെ തോണി അടിയൊഴുക്കില്‍പ്പെട്ടു; രണ്ട് തൊഴിലാളികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു, തോണി തകര്‍ന്നു
കോട്ടക്കല്‍: കോട്ടക്കലില്‍ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ട് തോണി പൂര്‍ണമായി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ