കനത്ത മഴയും കാറ്റും; കീഴരിയൂര്‍ മേഖലയില്‍ വന്‍ നാശനഷ്ടം, കനാല്‍ പൊട്ടി വീടുകളില്‍ വെള്ളം കയറി


കീഴരിയൂര്‍: കനത്ത മഴയിലും കാറ്റിലും കീഴരിയൂരില്‍ നാശനഷ്ടം. കനാല്‍ പൊട്ടി നിരവധി വീടുകള്‍ വെള്ളത്തിലായതുള്‍പ്പടെ നിരവധി നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായത്. ഇരിങ്ങത്ത് -നടുവത്തൂര്‍ കനാല്‍ കീഴരിയൂര്‍ എടക്കണ്ടി മുക്കില്‍ പൊട്ടിയതോടെ പല വീടുകളിലേക്കും വെള്ളമൊഴുകിയെത്തി.

കോരപ്ര കരിങ്ങാറ്റി താഴ കുഞ്ഞാത്തു, സി.പി.അബ്ദു റഹ്‌മാന്‍, പൊടിയാടി ജാനകി, കക്കാട് കരീം, നടേല്‍ കുഞ്ഞമ്മദ് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. ഒന്നാം വാര്‍ഡിലെ എടക്കണ്ടി പാച്ചറുടെ വീടും പറമ്പും കനാല്‍ വെള്ള ഒഴുകി വന്‍ നാശനഷ്ടമുണ്ടായി.

വെള്ളം കയറിയത് കൂടാതെ ശക്തമായ കാറ്റില്‍ കോരപ്ര കരിങ്കിലാട്ട് നാരായണന്റെ സ്‌കൂട്ടറിനു മുകളില്‍ വന്‍ മരം വീണു നാശനഷ്ടമുണ്ടായി. ആശാരി കണ്ടി മീത്തല്‍ നാരായണന്‍, മാക്കണഞ്ചേരി മീത്തല്‍ ബാലകൃഷ്ണന്‍, മാക്കണഞ്ചേരി അസീസ് എന്നിവരുടെ വീട്ടുപറമ്പില്‍ കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണിട്ടുമുണ്ട്.