ജോലിക്കിടെ ഹൃദയാഘാതം; വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
വടകര: ബഹ്‌റൈനില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കുനിങ്ങാട് പുറമേരി അടുപ്പുംതറമേല്‍ റിജുവാണ് മരിച്ചത്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
ബഹ്‌റൈനില്‍ ഈസ്‌റ്റേണ്‍ റെഡിമിക്‌സില്‍ ഓപ്പറേറ്ററായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. വടകര സൗഹൃദവേദി എല്ലാവിധ സഹായവുമായി രംഗത്തുണ്ട്.