ഹൃദയാഘാതം; നന്തി സ്വദേശി കുവൈത്തില്‍ അന്തരിച്ചു


നന്തിബസാര്‍: നന്തി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ആര്‍ട്ട് വിഷ്വല്‍ ജ്വല്ലറി ജീവനക്കാരനായിരുന്ന സഹദ് കുതിരോടി ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഫര്‍വാനിയയിലായിരുന്നു താമസം. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ഫര്‍വാനിയ ബ്രാഞ്ച് അംഗമാണ്.

പിതാവ്: കെ.വി.സി.മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: നജ്മ. മക്കള്‍: ആദില്‍, അസീബ, ജെദി. സഹോദരങ്ങള്‍: മുനീര്‍, അനസ് (കുവൈത്ത്).

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനായുള്ള നടപടികള്‍ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്നുവരുന്നു.