തലവേദന കാരണം പഠിക്കാനോ ജോലി ചെയ്യാനോ ഉന്മേഷം വരാറില്ലേ? തലവേദനയെ പമ്പ കടത്താൻ ഇതാ ചില പൊടികെെകൾ…
പലവിധത്തിലുള്ള തലവേദനകളുണ്ട്, സൈനസ് ഹെഡ് ഏക്, മൈഗ്രെൻ ഹെഡ് ഏക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏക്ക്, ടെൻഷൻ ഹെഡ് ഏക്ക് എന്നിങ്ങനെ. ഇതിന്റെയൊക്കെ കാരണങ്ങളും പലതാണ്. ഇൻഫെക്‌ഷൻ കൊണ്ടോ, അലർജികൊണ്ടോ, കോൾഡ് കൊണ്ടോ, കെട്ടിക്കിടക്കുന്ന സൈനസ് കൊണ്ടോ, ടെൻഷൻ– സ്ട്രെസ് എന്നിവ കൊണ്ടോ ഒക്കെ തലവേദന ഉണ്ടാകാം. പരുക്കുകൾ തലവേദന ഉണ്ടാക്കാം. അതുപോലെ സ്ത്രീകളിൽ ആർത്തവസമയത്ത് ഹോർമോണൽ ഇംബാലന്‍സ് വഴിയും തലവേദന ഉണ്ടാകാം. ആൽക്കഹോളും കഫീനും വിത്ഡ്രോ ചെയ്യുന്ന സമയത്ത് ചിലരിൽ തലവേദന അനുഭവപ്പെടാറുണ്ട്. മരുന്നുകൾ കൂടാതെതന്നെ ഇവ പരിഹരിക്കാനുള്ള മാർഗങ്ങൾ അറിയാം.
ടെൻഷൻ കൂടി തവലവേദന വരുമ്പോൾ ഇത് കൂടുതലും ബാധിക്കുന്നത് തലയുടെ പുറകു ഭാഗത്താണ്. അസഹനീയ േവദന അനുഭവപ്പെടുമ്പോൾ ഐസ് പാക്ക് പുറകുഭാഗത്തു വച്ചാൽ തലവേദന കുറയും.
മൈഗ്രേൻ വരുന്ന സമയത്ത് ചെറിയൊരു ബേസിനിൽ നല്ല ചൂടുവെള്ളം വച്ചിട്ട് അതിനുള്ളിലേക്ക് കാൽപാദം മുഴുവനായി ഇറക്കിവയ്ക്കുക. ഒരു 10–15 മിനിറ്റോളം അതുപോലെ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബ്ലഡ് സർക്കുലേഷൻ കൂടുകയും അതുവഴി തലവേദന മാറുകയും െചയ്യും.
മൂന്നാമത്തെ ഏറ്റവും നല്ല ഒരു സൊലൂഷൻ ആണ് അക്യുപ്രഷർ. അക്യുപ്രഷർ എന്നു വച്ചാൽ നമ്മുടെ വിരലുകളിലെ ചില പോയിന്റുകളിൽ അമർത്തുന്നതു വഴി വേദനയ്ക്ക് ശമനം ലഭിക്കുന്നു. തലവേദന വരുമ്പോൾ മരുന്നൊന്നും കഴിക്കാതെ വീട്ടിലും ഓഫിസിലും ഒക്കെ ഈ അക്യുപ്രഷർ പോയിന്റ്സ് പരീക്ഷിച്ചു നോക്കാം.
- ആദ്യം എല്ലാ വിരലുകളുെടയും അറ്റം നല്ല ശക്തമായി ഞെക്കിക്കൊടുക്കുക. ശേഷം ഒരോ വിരലുകളായി നന്നായി പ്രസ് ചെയ്തു കൊടുക്കുക. എത്ര പ്രഷർ നിങ്ങൾക്കു ചെയ്യാമോ അത്രയും നല്ലതാണ്. ഇതുവഴി നമ്മുടെ ബ്രെയിനിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൂടും. 10 മിനിറ്റ് കഴിയുമ്പോഴേക്കും വളരെ റിലാക്സ്ഡ് ആയി അനുഭവപ്പെടും. അതിനുശേഷം രണ്ടു കൈകളുടെയും ശക്തി നമ്മുടെ ഫിംഗർ ടിപ്സിേലക്ക് വരുന്ന രീതിയിലും ചെയ്യാം.
- കൈപ്പത്തി ചുരുട്ടി പിടിക്കുമ്പോൾ തള്ളവിരലിനു മുകൾഭാഗത്തായി ജെല്ലി പോലെ അല്ലെങ്കിൽ ഒരു കുന്നു പോലെ നിങ്ങൾക്ക് കാണാൻ സാധിക്കും. ആ ഒരു ഭാഗത്ത് വിരലുകൾ ഉപയോഗിച്ച് നന്നായി പ്രസ് ചെയ്തു കൊടുക്കുക. തലവേദന ഉള്ള സമയത്ത് ഈ ഭാഗത്ത് നല്ല വേദന ആയിരിക്കും. ഈ ഭാഗം നന്നായി പ്രസ് െചയ്തു കൊടുക്കുക.
- രണ്ടു പുരികത്തിന്റെയും മധ്യഭാഗത്ത് പതുക്കെ ഒന്നമർത്തി റൊട്ടേറ്റ് ചെയ്തു കൊടുക്കുക. അല്ലെങ്കിൽ ഒന്നമർത്തി കൊടുക്കുക.
- ഇനി സൈനസ് പോയിന്റ്സ് അതായത് പുരികത്തിനു മുകളിലായും കണ്ണിനു താഴെയായും നന്നായൊന്നു പ്രഷർ കൊടുത്തു കഴിഞ്ഞാൽ വേദന മാറും. ചൂണ്ടു വിരലുകൾ ഉപയോഗിച്ച് കണ്ണിന്റെ സൈഡ് കോർണറിൽ നിന്ന് ചൂണ്ടു വിരൽ പൊക്കി പൊക്കി പുരികത്തിന്റെ പുറത്തു കൂടി പോയി ഐ ബ്രോസ് ഫിനിഷ് ചെയ്യുന്ന ഭാഗത്തെത്തുമ്പോൾ ആ ഭാഗത്ത് നല്ല പ്രഷർ കൊടുക്കുക. ശേഷം മൂക്കിന്റെ രണ്ടു സൈഡിലും നന്നായി പ്രഷർ കൊടുക്കുക. അതിനു ശേഷം കണ്ണിന്റെ താഴെയായി നന്നായി പ്രഷർ കൊടുത്തു കൊണ്ട് റൊട്ടേറ്റ് ചെയ്യുക. അഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും സൈനസ് ഡ്രെയിൻ ചെയ്യുന്നതായി അറിയാൻ സാധിക്കും. ശേഷം നന്നായിശ്വസന വ്യായാമങ്ങൾ ചെയ്യുക.
കടപ്പാട്: ഡോ. അഖില വിനോദ്
Summary: health tips to cure headache