പേരാമ്പ്രയില്‍ പ്രസംഗ പരിശീലന കോഴ്‌സുമായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്


പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് രാഷ്ട്രീയ പാഠശാലയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന കോഴ്‌സ് ആരംഭിച്ചു. പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായിട്ടാണ് പ്രസംഗ പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചില്‍ അന്‍പത് പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

രാഷ്ട്രീയ പാഠശാല കോ ഓര്‍ഡിനേറ്റര്‍ വി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ഒ.എം രാജന്‍ മാസ്റ്റര്‍, എന്‍.കെ കുഞ്ഞബ്ദുള്ള, കെ.വി ശശികുമാര്‍, ഇ.എം പദ്മിനി, കെ.പി സുലോചന, ബാബു ചാത്തോത്ത്, പി ഷിജിന, ഗീത കല്ലായി എന്നിവര്‍ സംസാരിച്ചു. വിനോദ് മെക്കോത്ത് പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കി.