കൊയിലാണ്ടി മണക്കുളങ്ങരയിലെ ദുരന്തം: ഒന്‍പത് വാർഡുകളിൽ നാളെ സർവകക്ഷി ഹര്‍ത്താല്‍


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ വെളളിയാഴ്ച ഹർത്താലാചരിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. 17, 18 വാര്‍ഡുകളിലും 25 മുതൽ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

കാക്രാട്ട്കുന്ന് (17), അറുവയൽ (18), അണേല – കുറുവങ്ങാട് (25), കണയങ്കോട് (26), വരകുന്ന് (27), കുറുവങ്ങാട് (28), മണമൽ (29), കോമത്തുകര (30), കോതമംഗലം (31) വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

കുറുവങ്ങാട്, ഊരള്ളൂർ സ്വദേശികളായ മൂന്ന് പേരാണ് ആനയിടഞ്ഞ് മരിച്ചത്‌. കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി (70), ഊരള്ളൂർ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരാണ് മരണപ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌.