നാടകവും വിദ്യാര്‍ഥികളുടെ കലാപരിപാടികളുമായി ആഘോഷം; ഹാര്‍മ്മണി 2025, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ചേമഞ്ചേരി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അനുമോദനവും, ആദരവും ഹാര്‍മ്മണി 2025 സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ ദില്‍ജിത്ത് അയ്യത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഹാറൂണ്‍ അല്‍ ഉസ്മാന്‍, മിനിജ.കെ, രജനി.കെ, രമേശന്‍.പി എന്നിവര്‍ക്കുള്ള യാത്രയയപ്പ്, വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം എന്നിവയും ചടങ്ങിന്റെ ഭാഗമായുണ്ടായിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡിന് അര്‍ഹത നേടിയ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനി സെന യാസിര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിഭകളെയും ആദരിച്ചു.
ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് കെ.കെ.ഫാറൂക്ക് അധ്യക്ഷനായി ആര്‍ട്ടിസ്റ്റ് മദനന്‍ ചലച്ചിത്ര നടന്‍ ആദം സാബിക്ക്, എന്നിവര്‍ മുഖ്യാതിഥികളായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, സ്‌കൂള്‍ മാനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ ഉപഹാര സമ്മര്‍പ്പണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, ടി.കെ.ശശിധരന്‍, എസ്.എം.സി ചെയര്‍മാന്‍ ഷിജു.പി.കെ, റീയൂണിയന്‍ പ്രസിഡണ്ട് ഇ.രാമചന്ദ്രന്‍, പൂര്‍വ്വ വിദ്യാത്ഥി കുട്ടായ്മ പ്രസിഡണ്ട് വാഴയില്‍ ശിവദാസന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് വി.മുസ്തഫ, എ.പി.സതീഷ് ബാബു, സി.ബൈജു, ജിജ.എ.പി, അമര്‍നാഥ്.കെ.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഹാറൂണ്‍ അല്‍ ഉസ്മാന്‍, കെ.മിനിജ, കെ.രജനി, രമേശന്‍.പി എന്നിവര്‍ മറുമൊഴി രേഖപ്പെടുത്തി. പി.കെ.അനീഷ് നന്ദി രേഖപ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുത്ത നാടകം C/o പൊട്ടക്കുളവും വിവിധ കലാപരിപാടികളും അരങ്ങേറി.
Summary: Harmony 2025, Travancore Higher Secondary School Anniversary Celebration and Farewell Session