‘ഹരിത കർമ്മസേന അംഗങ്ങൾക്ക് മുഴുവൻ ദിവസവും തൊഴിൽ വേണം’; ആവശ്യവുമായി കൊയിലാണ്ടിയിൽ തൊഴിലാളി യൂണിയൻ കൺവൻഷൻ


കൊയിലാണ്ടി: ഹരിത കർമസേന അംഗങ്ങൾക്ക് മുഴുവൻ ദിവസവും തൊഴിൽ ഉറപ്പു വരുത്തണമെന്ന് ഹരിതകർമ സേന തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. എം. പത്മനാഭൻ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഭാഗീരഥി.കെ, ജില്ലാ സെക്രട്ടറി പി.ഗിരിജ, എം.എ.ഷാജി, എ.സോമശേഖരൻ, പി.സത്യൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: പ്രസിഡൻ്റ്: പി. സത്യൻ, സെക്രട്ടറി: സിന്ധു.വി.കെ, ഖജാൻജി:ബിന്ദു എൻ.പി.