കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീതോത്സവം; സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് ഹരിപ്രസാദ് സുബ്രഹ്‌മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി
കൊല്ലം: പിഷാരികാവ് ക്ഷേത്രം തൃക്കാര്‍ത്തിക സംഗീതോത്സത്തിന്റെ ഭാഗമായി വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്‌മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറി. ആലങ്കോട് വി.എസ്. ഗോകുല്‍ വയലിനിലും, സജീന്‍ ലാല്‍ എടപ്പാള്‍ മൃദംഗത്തിലും അകമ്പടിയായി. സംഗീതോത്സവം ആസ്വദിക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പിഷാരികാവില്‍ എത്തുന്നത് .
കാര്‍ത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടിന് രാവിലെ ശ്രീലാമോഹന്റെ വീണക്കച്ചേരി, വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്‌മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒന്‍പതിന് വൈകീട്ട് 6.30-ന് ടി.എച്ച്. സുബ്രഹ്‌മണ്യത്തിന്റെ വയലിന്‍ കച്ചേരി. 10-ന് രാവിലെ ഒന്‍പതിന് വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം. വൈകീട്ട് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി എന്നിവ അരങ്ങേറും.
ഫോട്ടോ: ജോണി എംപീസ്
11ന് വൈകീട്ട് ഡോ. അടൂര്‍ പി. സുദര്‍ശന്റെ സംഗീതക്കച്ചേരി, 12-ന് മുഡികൊണ്ടാന്‍ രമേഷ് (ചെന്നൈ) അവതരിപ്പിക്കുന്ന വീണക്കച്ചേരി. 13-ന് തൃക്കാര്‍ത്തികനാളില്‍ രാവിലെ പിഷാരികാവ് ഭജനസമിതിയുടെ ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് അഞ്ചിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് തൃക്കാര്‍ത്തിക സംഗീതപുരസ്‌കാരം സമര്‍പ്പണം. കാര്‍ത്തികദീപം തെളിയിക്കല്‍, ചെങ്കോട്ടൈ ഹരിസുബ്രഹ്‌മണ്യത്തിന്റെ സംഗീതക്കച്ചേരി എന്നിവ അരങ്ങേറും.