‘ജനിച്ച് ജീവിച്ച് കുതിച്ചും കിതച്ചും നാല്പത്തിമൂന്ന് തികഞ്ഞു’; കൊല്ലം ഷാഫിക്ക് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ആരാധകർ


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട ​ഗായകൻ കൊല്ലം ഷാഫിക്ക് ഇന്ന് പിറന്നാൾ മധുരം. ഏപ്രിൽ അഞ്ചിന് ഷാഫി 44-ാം വയസിലേക്ക് കടന്നു. മാപ്പിളപ്പാട്ടിലൂടെയാണ് ഷാഫി കലാരം​ഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. പിന്നീട് ആലാപനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും ഷാഫി തെളിയിച്ചിരുന്നു.

സ്റ്റാര്‍ മാജിക്കിലേക്കെത്തിയപ്പോഴായിരുന്നു ഷാഫിയിലെ തമാശക്കാരനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഷാഫി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ 44-ാം പിറന്നാൾ സന്തോഷവും ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ജനിച്ച് ജീവിച്ച് കുതിച്ചും കിതച്ചും നാല്പത്തിമൂന്ന് തികഞ്ഞെന്നും, നാൽപ്പത്തിനാലിലേക്ക് യാത്ര തുടരുന്നു എന്നുമാണ് ഷാഫി കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനിച്ച് ജീവിച്ച് കുതിച്ചും കിതച്ചും നാല്പത്തിമൂന്ന് തികഞ്ഞു .. പടച്ചോനും മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും സ്നേഹംകൊണ്ട് കരുത്തേകുന്ന റജിലാക്കും റൂഹായ മക്കൾക്കും അറിവേകിയ ഗുരുജനങ്ങൾക്കും പിന്തുണച്ച സൗഹൃദങ്ങൾക്കും അവസങ്ങളൊരുക്കിയോർക്കും ആസ്വാദകർക്കും സഹപ്രവർത്തകർക്കും ഹൃദ്യമായ കടപ്പാട് നേർന്നുകൊണ്ട് നാളെമുതൽ നാൽപ്പത്തി നാലിലേക്ക് യാത്ര തുടരുന്നു ..

നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ നേർന്നത്. കണ്ടാൽ 16 കാരൻ പയ്യൻ, വയസ് കേവലമൊരു നമ്പർ, തുടങ്ങി പിറന്നാൾ ആശംസകൾക്കൊപ്പം ഷാഫിയുടെ സൗന്ദര്യത്തെ കുറിച്ചും കമന്റുകളുണ്ട്.