സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു


ചെങ്ങോട്ടുകാവ്: തല ചായ്ക്കാനൊരിടം പദ്ധതിയിലുള്‍പ്പെടുത്തി സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് നടുപറമ്പില്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു. കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം അദ്ധ്യക്ഷന്‍ ബ്രഹ്‌മചാരി സുമേധാമൃത ചൈതന്യ താക്കോല്‍ദാനം നിര്‍വഹിച്ചു.

അഡ്വ.ടി.സി വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി രാധാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. ഡോ. അജ്ഞലി ധനഞ്ജയന്‍ സേവാ സന്ദേശം നല്‍കി. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസയര്‍പ്പിച്ചു. സേവാഭാരതി ട്രഷറര്‍ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീരഞ്ചിത്ത് കരിമ്പാട്ടില്‍ നന്ദി രേഖപ്പെടുത്തി.

Summary: handing-over-of-house-provided-by-seva-bharati-chengotukav-unit-was-held.