വയനാട് ദുരിതബാധിതര്‍ക്കൊപ്പം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍; സമാഹരിച്ച് നല്‍കിയത് 1,58000 രൂപ
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണ സഹായത്തിനായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫണ്ട് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സമാഹരിച്ച 1,58,000 രൂപയുടെ സാക്ഷ്യപത്രം സ്‌കൂള്‍ കായികമേള വേദിയില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്‍ കൊയിലാണ്ടി ദൂരേഖ തഹസില്‍ദാര്‍ കെ ഷിബുവിന് കൈമാറി.
പ്രിന്‍സിപ്പാള്‍മാരായ എന്‍.വി.പ്രദീപ്കുമാര്‍, ബിജേഷ് ഉപ്പാലക്കല്‍, പ്രധാനാധ്യാപകന്‍ കെ.കെ.സുധാകരന്‍, എസ്.എം.സി ചെയര്‍മാന്‍ ഹരീഷ്, സ്റ്റാഫ് സെക്രട്ടറി ഒ.കെ ഷിജു, ബെന്നി എ.എം എന്നിവര്‍ പ്രസംഗിച്ചു.