സയന്‍സില്‍ നൂറില്‍ നൂറ്! ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93%ത്തിന്റെ തിളക്കത്തില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി


കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയത്തിന്റെ തിളക്കവുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. 29 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

ആകെ 180 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. സയന്‍സില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയം നേടി. കൊമേഴ്‌സില്‍ 86ഉം ഹ്യൂമാനിറ്റീസില്‍ 92ഉം ആണ് വിജയശതമാനം.

രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി. 83.87 ആമ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം.

സര്‍ക്കാര്‍ സ്‌കൂളില്‍ 81.72% വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12% വും ടെക്‌നിക്കല്‍ സ്‌കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്.

4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.