സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ ചാമ്പ്യന്‍മാരായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; തകര്‍ത്തത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിയെ


കൊയിലാണ്ടി: സബ് ജില്ലാ ക്രിക്കറ്റ് മത്സരിച്ചത്തില്‍ ചാമ്പ്യന്മാരായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. വാശിയേറിയ മത്സരത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ തകര്‍ത്താണ് ജി.വി.എച്ച്.എസ്.എസ് വിജയം കൈവരിച്ചത്.

ടോസ് നേടിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബാറ്റിങ്ങിന് ഇറങ്ങി. ആറ് ഓവറില്‍ 36 റണ്‍ എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജി.വി.എച്ച്.എസ്.എസ് ടീം നാല് ഓവറില്‍ ലക്ഷ്യംകണ്ടു.

സീനിയർ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി ചാമ്പ്യൻമാരായി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫൈനലിൽ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിനെ ഏട്ട് വിക്കറ്റിന് തോൽപ്പിച്ചു. വിജയ ലക്ഷ്യം 3.4 ബോളിൽ മറികടന്നു. സബ് ജൂനിയർ വിഭാഗത്തിൽ റവന്യൂ ജില്ല മത്സരത്തിൽ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.