ഫുട്‌ബോളില്‍ ജി.വി.എച്ച്.എസ്.എസ് അത്തോളിയുടെ ആധിപത്യം; ഉപജില്ല കായികമേള ഫുട്‌ബോള്‍ മത്സരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ആണ്‍കുട്ടികളുടെ മത്സരത്തില്‍ ചാമ്പ്യന്‍മാരായി അത്തോളി ടീം


Advertisement

കൊയിലാണ്ടി: ഉപജില്ല കായികമേള ഫുട്‌ബോള്‍ മത്സരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികള്‍ ചാമ്പ്യന്‍മാരായി ജി.വി.എച്ച്.എസ്.എസ് അത്തോളി. സ്‌കൂള്‍ കായിക അധ്യാപകന്‍ യു.കെ.അരുണ്‍ കോച്ചുമാരായ ഷാജി, ആദര്‍ശ് എന്നിവരാണ് കായിക ടീമിന് പരിശീലനവും നേതൃത്വവും നല്‍കുന്നത്.

Advertisement

ശതം സഫലം ശതാബ്ദി ആഘോഷിക്കുന്ന അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം യുപി വിഭാഗത്തില്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സബ്ജില്ലാതല സ്‌കൂള്‍ ടൂര്‍ണമെന്റ് നടത്തുകയും തുടര്‍ന്ന് അവധിക്കാലത്ത് 80 കുട്ടികള്‍ക്ക് ഫുട്‌ബോള്‍ സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു. സ്‌കൂളില്‍ സ്ഥിരം കായിക അധ്യാപകന്റെ അഭാവത്തിലും പ്രത്യേക കോച്ചുകളെ ഉപയോഗിച്ച് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിയിരുന്നു.

Advertisement

പി.ടി.എയുടെനേതൃത്വത്തില്‍ ആവശ്യമായ ജേഴ്‌സികള്‍ സംഘടിപ്പിച്ചും പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌കൂളിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

Advertisement

Summary:GVHSS Atholi’s dominance in football