അപ്പീലിലൂടെ ജില്ലയിലെത്തി; ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി വിജയപാരമ്പര്യം കാത്ത് സൂക്ഷിച്ച് കൊയിലാണ്ടി ജി.വി എച്ച്.എസ്
കൊയിലാണ്ടി: മേളം പെരുക്കി കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും സംസ്ഥാന തലത്തില്‍ ചെണ്ടമേളത്തിന്റെ പെരുമ നിലനിര്‍ത്തി.
ഹൈസ്‌ക്കൂള്‍ വിഭാഗം ചെണ്ടമേള മത്സരത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.വിദ്യാര്‍ത്ഥികളാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന തലത്തിലെക്ക് മല്‍സരിക്കാന്‍ അര്‍ഹത നേടിയത്.
സബ് ജില്ല മത്സരത്തില്‍ നിന്നും അപ്പീലിലൂടെ പൊരുതിയാണ് ഇത്തവണ ജി.വി.എച്ച്.എസ്.ടീം ജില്ലയിലെത്തിയത്. വര്‍ഷങ്ങളായി കുത്തകയാക്കി വെച്ച ചെണ്ടമേള മത്സരത്തില്‍ ജി.വിഎച്ച് എസ്.എസ് തന്നെയാണ് ഇത്തവണയും വിജയിച്ചത്. കളിപ്പുരയില്‍ രവീന്ദ്രന്റെ കീഴിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും വിജയം കൊയ്തത്.
ആദിത്യന്റെ നേതൃത്വത്തില്‍, അക്ഷയ്, അലന്‍, ജനില്‍, സൂര്യജിത്ത്, ആര്യന്‍ എന്നിവരടങ്ങിയ സംഘമാണ് വിജയകിരീടം ചൂടിയത്.തായമ്പക വിദഗ്ദനായ വിഷ്ണു ജി.എസ് ന്റെ ശിക്ഷണത്തിലാണ് ചെണ്ടമേളം അഭ്യസിച്ചത്. വര്‍ഷങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ ജി.വി.എച്ച്.എസ്.എ ന് വേണ്ടി കൊരയങ്ങാട് വാദ്യസംഘത്തിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടികൊടുക്കുന്നത്.