പ്രിയ അധ്യാപകര്‍ക്ക് യാത്രയയപ്പ്; ജി.വി.എച്ച്.എസ് കൊയിലാണ്ടി സ്‌കൂളില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍
കൊയിലാണ്ടി: ജി.വി.എച്ച്.എസ് കൊയിലാണ്ടി സ്‌കൂളില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. സുരേഷ്, സി. മുഹമ്മദ് ജമാലുദ്ദീന്‍, കെ. ഗിരീഷ് ഇ എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്. ഡോക്ടര്‍ മോഹനന്‍ നടുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി നവീന ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എന്‍.വി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.സര്‍വീസസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് ബിജേഷ് ഉപ്പാലക്കല്‍, സുധാകരന്‍ കെകെ, രഞ്ജു എസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വിജയന്‍ എന്‍കെ, സുമേഷ് താമടം, റിജിന കെ.പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.