കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്


കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്. കെമിസ്ട്രി, ഹിന്ദി, കോമേഴ്‌സ്, ഇംഗ്ലീഷ്, അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപകരുടെ ഒഴിവുള്ളത്. മെയ് മുപ്പത് മുപ്പത്തിയൊന്ന് ദിവസങ്ങളിലാണ് ഇന്റർവ്യൂ ഒരുക്കിയിരിക്കുന്നത്.

മെയ്‌ 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെമിസ്ട്രി,11മണിക്ക് ഹിന്ദി,12 മണിക്ക് കോമേഴ്‌സ് മെയ്‌ 31ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇംഗ്ലീഷ്,11 മണിക്ക് ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ കോളേജ് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും.

ഉദ്യോഗാർത്ഥികൾ നെറ്റ് /പി.എച്ച്.ഡി യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്ക് ഉള്ളവരെയും പരിഗണിക്കുന്നതായിരിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.