പേരയ്ക്ക നിസ്സാരക്കാരനല്ല; ദിവസവും പേരയില വെള്ളമോ ഒരു പേരയ്ക്കയോ കഴിക്കൂ, പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ
പേര മരത്തിന്റെ വേര് മുതൽ പേരയില നിറയെ ആരോഗ്യ ഗുണങ്ങളാണ്. അതുപോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്കയും. രുചികരവും വൈവിധ്യപൂർണ്ണവും എളുപ്പത്തിൽ ലഭ്യവുമായ പേരയ്ക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ ഇതാ
1. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക. ഇതിനർത്ഥം പേരയ്ക്ക കണ്ണിന്റെ ആരോഗ്യത്തിന് ഒരു ഉത്തേജകമാകുമെന്നാണ്. ഇത് കാഴ്ചശക്തിയുടെ അപചയം തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരത്തിന്റെ രൂപം മന്ദഗതിയിലാക്കാനും മാക്യുലർ ഡീജനറേഷനും സഹായിക്കും.
2. ഗർഭിണികൾക്ക് ആരോഗ്യപ്രദമാണ്
പേരയ്ക്കയിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി -9 അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കാൻ സഹായിക്കും എന്നതിനാൽ ഗർഭിണികൾക്ക് ശുപാർശ ചെയ്യുന്നു. നവജാതശിശുവിനെ നാഡീ സംബന്ധമായ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും ഇതിന് കഴിയും.
3. കാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കുന്നു
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോളുകൾ എന്നിവ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിനും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും പേരയ്ക്ക കഴിക്കുന്നത് നമ്മെ സഹായിക്കുന്നു.
4. പല്ലുവേദനയെ ഫലപ്രദമായി നേരിടുന്നു
പേരയ്ക്കയിൽ വേദന നീക്കം ചെയ്യുവാനുള്ള ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ, ഇത് ശക്തമായ ആൻറി ബാക്ടീരിയലായി പ്രവർത്തിക്കുന്നു. ഇത് അണുബാധയെ ചെറുക്കുകയും അണുക്കളെ കൊല്ലുകയും ചെയ്യുന്നു. പല്ലുവേദന, മോണയിലെ നീർവീക്കം, വായ്പുണ്ണ് എന്നിവ ഭേദമാക്കാൻ പേരക്ക ജ്യൂസിന് കഴിയും.
5. പ്രായമാകുന്ന ചർമ്മത്തിന് പ്രതിവിധി
വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ചർമ്മത്തിന്റെ വാർദ്ധക്യത്തെ മന്ദീഭവിപ്പിക്കുകയും ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. അതിലൂടെ യുവത്വം തുളുമ്പുന്ന ചർമ്മം നിലനിർത്തുവാനും നിങ്ങൾക്ക് സാധിക്കുന്നു.
6. പ്രമേഹം നിയന്ത്രിക്കാൻ
പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്കയും പേരയിലയും അത്യുത്തമമാണ്. പേരയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഉണക്കിപ്പൊടിച്ചു പേരയില ആണെങ്കിൽ അത്യുത്തമം. ദിവസവും ഒന്നോ രണ്ടോ പേരയ്ക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
7. ദന്താരോഗ്യത്തിന്
പേരയില പല ദന്തരോഗങ്ങൾക്കും മികച്ച പരിഹാരമാണ്. വിവിധ മോണ രോഗങ്ങൾ, വായ്നാറ്റം, പല്ലുവേദന തുടങ്ങിയവയെ പ്രതിരോധിക്കാൻ പേരയില സഹായിക്കും. തളിർ പേരയില വായിലിട്ട് ചവയ്ക്കുന്നത് ഈ പ്രശ്നങ്ങളൊക്കെ അകറ്റാൻ മികച്ച മാർഗ്ഗമാണ്. ഇത് കൂടാതെ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലൊരു പരിഹാരമാണ്. പേരയില തിളപ്പിച്ച വെള്ളത്തിൽ അല്പം ഉപ്പ് കൂടെ ചേർത്ത ശേഷം വായിൽ കൊള്ളുന്നത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.
Description: Guava is not a trifle; Consume guava water or one guava daily to improve health