ഗവ. ദന്തല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിമുക്തഭടന്മാര്‍ക്ക് അവസരം
കോഴിക്കോട് ഗവ. ദന്തല്‍ കോളേജില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.
755 രൂപ ദിവസ വേദന അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ 55 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം എച്ച്.ഡി.സി ഓഫീസില്‍ എത്തണം.