കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം; വിശദമായി അറിയാം


Advertisement

കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളില്‍ 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു.

Advertisement

ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു. ജി. സിയും കേരള പി.എസ്.സിയും നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പ്രമാണങ്ങളുമായി ജനുവരി 18ന് രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisement
Advertisement