98% വിജയം; 48 ഫുള്‍ എപ്ലസ്: പ്ലസ് ടു പരീക്ഷയില്‍ മിന്നും വിജയം നേടി കൊയിലാണ്ടി ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


Advertisement

കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ചരിത്രവിജയം ആവര്‍ത്തിച്ച് ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും 98% വിജയം നേടി.

Advertisement

ഗ്രേസ് മാര്‍ക്കിന്റെയും ഫോക്കസ് ഏരിയയുടെയും അഭാവത്തിലും 48 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. സയന്‍സില്‍ 34 പേരും കൊമേഴ്‌സില്‍ 14 പേരുമാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്. മൂന്ന് ബാച്ചുകള്‍ മാത്രമുള്ള കുട്ടികളില്‍ നിന്നാണ് ഇത്രയും വലിയ നേട്ടം കരസ്ഥമാക്കിയത്.

Advertisement

98.5 ശതമാനം വിജയവും 71 പേര്‍ക്ക് മുഴുവന്‍ എപ്ലസും 90%ത്തിന് മുകളില്‍ 130 പേര്‍ ഇതായിരുന്നു കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫോക്കസ് ഏരിയ ബേസ്ഡ് പരീക്ഷയായിരുന്നു നടന്നത്. ഈ വര്‍ഷം മുഴുവന്‍ സിലബസും ഉള്‍പ്പെടുത്തിയ പരീക്ഷയായിട്ടും കഴിഞ്ഞവര്‍ഷത്തേതിന് തുല്യമായ വിജയശതമാനം നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണ്.

Advertisement

1998ലാണ് മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥാപിച്ചത്.