ഗവ: മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി നിയമനം; വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിക്കുന്നു. ആറ് മാസത്തേയ്ക്കാണ് നിയമനം.
ട്രെയിനിങ് കാലയളവില്‍ മാസത്തില്‍ 5000 രൂപ സ്‌റ്റൈപന്‍ഡ് നല്‍കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.