ക്ലാസ് മുറിയിൽ ഇനി വിശന്നിരിക്കേണ്ട; കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ ‘ഗുഡ് മോണിംഗ്’ ഇടവേള ഭക്ഷണ വിതരണ പദ്ധതി
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ ‘ഗുഡ് മോണിംഗ്’ ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി. കൊയിലാണ്ടി നഗരസഭ 2023-44 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും യുപി തലം വരെയുള്ള വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടിയുടെ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ കെ.എ.ഇന്ദിര ടീച്ചർ, പ്രജില സി, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, രമേശൻ വലിയാട്ടിൽ , സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.വിപിന , സ്കൂൾ എച്ച്.എം സുലൈഖ എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ സ്വാഗതവും ഹാസിഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Summary: ‘Good Morning’ Intermission Food Distribution Scheme at Kuruvangad South UP School