സ്വര്‍ണക്കടത്ത് തര്‍ക്കം; താമരശ്ശേരിയിലെ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍: താമരശേരിയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവവ്യവസായി താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍. അലി ഉബൈറാന്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അഷ്‌റഫിന്റെ ഭാര്യാസഹോദരനും ഉബൈറാനും ചേര്‍ന്ന് നടത്തിയിരുന്ന അനധികൃത സ്വര്‍ണക്കടത്ത് വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്.
മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത് ഉബൈറാന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.