സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് ഇന്നും 160 രൂപ വര്‍ധിച്ചു


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. സര്‍വ്വകാല റെക്കോര്‍ഡിലെക്കാണ് വില ഉയരുന്നത്.
കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.

Advertisement

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 55,840 രൂപയാണ് വില. ഗ്രാമിന് 6980 രൂപയുമായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്. പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിധഗ്ദര്‍ പറയുന്നത്.

Advertisement

അതെസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 96 രൂപയും കിലോഗ്രാമിന് 96,000 രൂപയുമാണ് വില.