സ്വര്‍ണ്ണ വില കുതിപ്പ് തുടരുന്നു; 53000ത്തിന് മുകളില്‍ പുതിയ റെക്കോര്‍ഡിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡിലേക്ക്. 800 രൂപയുടെ വര്‍ധനവാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിനുണ്ടായത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 53,760 രൂപയായി.

ഗ്രാമിന് 100 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 6720 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 52,960 രൂപയായിരുന്നു. ഗ്രാമിന് 6620 രൂപയും. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.

ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.