കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഇന്നത്തെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില 52000 ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.

12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. പവന് അന്‍പത്തിയഞ്ചായിരത്തിന് അടുത്തെത്തിയിരുന്ന വിലയാണ് ഇപ്പോള്‍ കുറഞ്ഞത്.

വില കുറവിന് കാരണം പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെയാണ് സ്വര്‍ണവില ഇടിയുന്നത്. ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികള്‍ നടത്തില്ലെന്ന ഇറാന്‍ നിലപാടെടുത്തതോടെയാണ് യുദ്ധ ഭീതി ഒരു പരിധിവരെ ഒഴിവായത്. ഇതോടൊപ്പം അമേരിക്കയില്‍ പലിശ കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.