സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 70000 കടന്നു
കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 70160 രൂപയാണ് ഇന്ന്. ഗ്രാമിന് 8770 രൂപയുമായി.
യുഎസ് ചൈന വ്യാപാര യുദ്ധം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് സ്വര്‍ണ്ണത്തിന് വില കുതിക്കുന്നത്. സ്വര്‍ണ്ണ നിക്ഷേപം നിക്ഷേപകരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളിയുടെ വിലയും ആനുപാതികമായി ഉയരുന്നുണ്ട്