ഇന്ത്യയ്ക്കുമേല്‍ അധിക നികുതി ചുമത്തിയ ട്രംപ് തീരുമാനം സ്വര്‍ണത്തിലും പ്രതിഫലിച്ചു; സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍വര്‍ധനവ്
കൊച്ചി: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലനമുണ്ടാക്കി. സ്വര്‍ണത്തിന് പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയുണ്ടായി. 8560 രൂപയായാണ് ഗ്രാമിന് സ്വര്‍ണത്തിന് കൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നു. ഔണ്‍സിന് 3,145.93 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയില്‍ 19 ശതമാനം വര്‍ധനയുണ്ടായി. തീരുവ യുദ്ധം തുടങ്ങിയതോടെ സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് മഞ്ഞലോഹത്തിന് ഗുണകരമാവുന്നത്.
Summary: Gold prices rose sharply today