കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍


Advertisement

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

Advertisement

രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ സ്വര്‍ണം.

Advertisement

കണ്ണൂര്‍ സ്വദേശി സയ്യിദില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണവും ലഭിച്ചു. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Advertisement

കണ്ണൂര്‍ എയര്‍പോര്‍ട്ട് എയര്‍ കസ്റ്റംസാണ് സ്വര്‍ണ്ണം പിടികൂടിയത്.

summary: two people, including a native of meppayur, were arrested for trying to smuggle gold through kannur international airport