ബൈക്കിലെത്തിയയാള്‍ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു; മോഷണം നടന്നത് കൊല്ലം ചിറയ്ക്ക് സമീപം


കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം ബൈക്കിലെത്തിയയാള്‍ യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു. കുറ്റിപൊരിച്ചവയല്‍ റീനയുടെ ഏതാണ്ട് നാല് പവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചത്.

രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കൊല്ലം ചിറയ്ക്ക് സമീപം ഫോര്‍ ഒ ക്ലോക്ക് ഹോട്ടലിനടുത്ത റെയില്‍വേയിലേക്ക് പോകുന്ന റോഡില്‍ വെച്ചായിരുന്നു സംഭവം. റീന പിഷാരികാവ് ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് പതിനേഴാം മൈലിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

ചുവന്ന പള്‍സര്‍ ബൈക്കിലെത്തിയയാളാണ് മോഷണം നടത്തിയത്. ഒരാള്‍ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.