നൂറാം വാര്‍ഷികാഘോഷത്തിനൊരുങ്ങി ഗോഖലെ യു.പി സ്‌കൂള്‍; ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം


മൂടാടി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാരൂപീകരണവും സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 7, 8 തീയ്യതികളിലായാണ് സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന് എല്ലാവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ടി.സുരേന്ദ്രകുമാര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ അഡ്വ. ഷഹീര്‍ അധ്യക്ഷതയും വഹിച്ചു. മോഹനന്‍ മാസ്റ്റര്‍ രഘുനാഥ് മാസ്റ്റര്‍ , റജിന സത്യപാലന്‍ ,ലളിത ടീച്ചര്‍ ബേബി ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, റാഷിദ് മാസ്റ്റര്‍, ബീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.