ലോക ഗ്ലോക്കോമ വാരാചരണം; മാര്‍ച്ച് 11 മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ഗ്ലോക്കോമ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ഗ്ലോക്കോമ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 11 മുതല്‍ 15 വരെയാണ് സ്‌ക്രീനിംഗ്. 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പരിശോധന. കണ്ണിന്റെ പ്രഷര്‍ പരിശോധിക്കുന്നതാണ് ഗ്ലോക്കോമ ടെസ്റ്റ്. സ്‌ക്രീനിംഗില്‍ കൂടുതല്‍ ചികിത്സയും പരിശോധനയും ആവശ്യമുള്ളവരെ കണ്ടെത്തി അടുത്ത മാസം നടത്തുന്ന ക്യാമ്പില്‍ പങ്കെടുപ്പിക്കും.

കണ്ണ് ഒ.പി യില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ സ്‌ക്രീനിംഗ് നടത്തും. ജനറല്‍ ഒ.പി ടിക്കറ്റ് എടുത്ത ശേഷം പരിശോധനയ്ക്കായി പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.