അറുപത് കിലോയോളം ഭാരം, കണ്ടത് പറമ്പ് വൃത്തിയാക്കുന്നതിനിടെ; കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപം ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍
പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപത്തുനിന്നും ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരുടെ നേതൃത്വത്തില്‍ മസ്ജിദിന് സമീപത്തുള്ള കാട് വൃത്തിയാക്കുന്നതിനിടെയാണ് 12 മണിയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പിടികൂടി ഒരു റമ്മില്‍ സൂക്ഷിക്കുകയായിരുന്നു. വൈകുന്നേരം 5.30ഓടെ വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോയി.
രണ്ടാഴ്ച മുമ്പ് ഇതിനടുത്തുള്ള പ്രദേശത്തുനിന്നും ഇതിനേക്കാള്‍ ചെറിയ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് മുമ്പും ഈ ഭാഗങ്ങളില്‍ പെരുമ്പാമ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടായിരുന്നു.
മൂന്നര മീറ്ററോളം നീളവും ഏതാണ്ട് അറുപത് കിലോ ഭാരവും വരുന്ന പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിടികൂടിയ വിവരം ഫോറസ്റ്റ് ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ജീവനക്കാരനായ പ്രകാശന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറിയ പാമ്പിനെ പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയി.
പ്രദേശവാസിയായ ഹസന്‍ വലിയ താഴത്തിന്റെ നേതൃത്വത്തില്‍ എന്‍.കെ.ശിഹാബ്, എന്‍.കെ.റാഫി, സി.പി.പര്‍വ്വീസ്, എം.ഷഹബാസ്, എം.ഷഹബാസ്, എം.ഇക്ബാല്‍, സി.വി.മുഹമ്മദലി എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കുറ്റ്യാടി പുഴ വഴിയായിരിക്കാം ഇവിടെ പെരുമ്പാമ്പ് എത്തുന്നതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
Summary: Giant python caught near Kottakkal Kunjalimarakkar Juma Masjid