പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് ചെടി വളർത്തി; നന്തി നാരങ്ങോളിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു


നന്തി ബസാർ: നന്തിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചു. നാരങ്ങോളി കുളത്തെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് ഇന്ന് കഞ്ചാവ് ചെടി പിടിച്ചത്. പ്ലാസ്റ്റിക് കവറില്‍ വളര്‍ത്തിയ നിലയിലായിരുന്നു ചെടി.

കുളം മലിനമായതിനെ തുടര്‍ന്ന് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ വൃത്തിയാക്കാനായി വന്നതായിരുന്നു. ഇതിനിടയില്‍ കുളത്തിലെ വെള്ളത്തിന് അസാധാരണമായി കറുപ്പ് നിറവും മണവും വന്നതോടെ സംശയം തോന്നി സമീപത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സ് പരിശോധിക്കുകയായിരുന്നു.

തുടര്‍ന്നാണ്‌ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബ്ലോക് മെമ്പർ സുഹറഖാദർ, വാർഡ് മെമ്പർ പി.പി.കരീം എന്നിവർ സ്ഥലത്തെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി എസ്ഐ. ശ്രീനിവാസൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ ആണ് ചെടി കസ്റ്റഡിയിലെടുത്തത്.