പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി കൂത്താളിയില്‍ പിടിയില്‍; പിടിയിലായത് കാറില്‍ യാത്ര ചെയ്യവേ


പേരാമ്പ്ര: കഞ്ചാവ് കേസില്‍ പൊലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതി കൂത്താളിയില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി ബേക്കല്‍ തെക്കുംപുറം ജാഫറാണ് പിടിയിലായത്.

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കാറില്‍ യാത്ര ചെയ്യവെ കൂത്താളി ടൗണില്‍വെച്ചാണ് ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ പൊലീസ് ഇയാളെ പിടികൂടിയത്. കുറത്തിക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ജാഫര്‍.

പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ജാഫര്‍ ബംഗളുരുവില്‍ താമസിച്ച വിവരമറിഞ്ഞ് പൊലീസ് അവിടെ എത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് പൊലീസ് സംഘത്തിനുനേരെ തോക്കുചൂണ്ടി പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.