ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നവരാണോ?; നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു, അറിയാം വിശദമായി
കൊയിലാണ്ടി: നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ അഞ്ചുദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല. കൊയിലാണ്ടി നഗരസഭയുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സേവനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
ജനന-മരണ- വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍ ബില്ലുകള്‍ മുതലായവ ആണ് അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നത്.
2024 ജനുവരി ഒന്ന് മുതല്‍ ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ ksmart സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ച് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഡാറ്റാ പോര്‍ട്ടിംങ്ങ് പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്.
ഇതിലുടെ പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് എത്താതെ പൂര്‍ണ്ണമായും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതാണ്.