ജല അതോറിറ്റി അറിയിപ്പ്; നവംബര്‍ 5 മുതല്‍ 8 വരെ അരിക്കുളം പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിലും ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും, വിശദമായി അറിയാം


Advertisement

കൊയിലാണ്ടി: നവംബര്‍ 5 മുതല്‍ 8 വരെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും. എന്‍.എച്ച് 66 ദേശീയപാത വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്‌ളോറിക്കല്‍ റോഡ് ജംഗ്ഷനുകളിലെ JICA പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്കായി കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല അടച്ചിടുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.

Advertisement

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കാവുംവട്ടം, മുഴിക്കല്‍ മീത്തല്‍ എന്നീ പ്രദേശങ്ങളിലും ബാലുശ്ശേരി, നന്മണ്ട, തുറയൂര്‍, അരിക്കുളം എന്നീ പഞ്ചായത്തുകളിലും ജലവിതരണം പൂര്‍ണ്ണമായും മുടങ്ങുന്നതിനാല്‍ മാന്യ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറ്റിറ്റി അറിയിച്ചു.

Advertisement
Advertisement