കൊല്ലം ചിറയിൽ സൗജന്യ നീന്തൽ പരിശീലനം; പങ്കെടുത്തത് നൂറിലധികം കുട്ടികൾ


കൊയിലാണ്ടി: ഗീത വെഡിങ്സിൻ്റെ സഹായത്തോടെ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി രണ്ടാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ നീന്തൽ ക്യാമ്പിന്റെ സമാപന സമ്മേളനം കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചിന്നൻ നായർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റർ കേരള ക്രിക്കറ്റ് ടീം അംഗവുമായ രോഹൻ എസ് കുന്നുമ്മൽ മുഖ്യ അതിഥിയായി പങ്കെടുത്തു. അഞ്ച് മുതൽ 14 വരെ  കൊല്ലം ചിറയിൽ വച്ച് നടന്ന പരിശീലന ക്യാമ്പിൽ നൂറിൽ അധികം കുട്ടികൾ പങ്കെടുത്തു.

ചടങ്ങിൽ രോഹൻ എസ് കുന്നുമ്മലിനെയും 70 വയസ്സിനു മുകളിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ നാരായണൻ നായരെയും പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.

ഗുഡ്മോർണിംഗ് ഹെൽത്ത് ക്ലബ് മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാഷ് , ഗീതാ വെഡിങ് ഡയറക്ടർ സുരേഷ് ബാബു, കാവിൽ ബ്രദേഴ്സ് സെക്രട്ടറി മധു മീത്തൽ , പരിശീലകൻ നാരായണൻ നായർ, അമ്പിളി എന്നിവർ സംസാരിച്ചു.