വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി; സഹാനിയില്‍ സൗജന്യ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നവംബര്‍ 30 വരെ
നന്തിബസാര്‍: നന്തിയില്‍ സ്ഥിതിചെയ്യുന്ന സഹാനി ഹോസ്പിറ്റലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 30 വരെ സൗജന്യ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്ന പ്രസ്തുത ക്യാമ്പില്‍ ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, സ്പൈന്‍ സര്‍ജറി, യൂറോളജി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.
മുട്ട് മാറ്റിവെക്കല്‍, അസ്ഥി, നട്ടെല്ല് സംബന്ധമായ ഓപ്പറേഷനുകള്‍, ഗര്‍ഭാശയമുഴ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, കീഹോള്‍ സര്‍ജറികള്‍, വെരികോസ് വെയ്ന്‍, അപ്പെന്റിക്സ്, ഹെര്‍ണിയ, മൂത്രാശയ സംബന്ധമായ സര്‍ജറികള്‍ എന്നിവ കുറഞ്ഞ ചിലവില്‍ ചെയ്തുകൊടുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന്ക്കാര്ക്കുമായുള്ള മെഡി സെപ്, മറ്റ് പ്രൈവറ്റ് ഇന്‍ഷൂറന്‍സ് എന്നിവയുടെ ക്യാഷ് ലെസ് ചികിത്സകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍: 0496-2690994, 8139871025.
Advertisement