പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം; നോാക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു.

ജൂലൈ 12 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 55 പേര്‍ക്കാണ് പ്രവേശനം. ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയിരിക്കും. ഫോണ്‍: 0496-2615500.