നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ നിരക്കില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ്, ജര്‍മന്‍ പഠനം; വിശദമായി അറിയാം


കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സ് പുതുതായി കോഴിക്കോട് ആരംഭിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഒ.ഇ.ടി, ഐ.ഇ.എല്‍.ടി.എസ്, ജര്‍മന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിപിഎല്‍ വിഭാഗത്തിനും എസ്.സി, എസ്.ടി വിഭാഗത്തിനും പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 10ന് മുന്‍പായി നോര്‍ക്ക റൂട്ട്‌സിന്റെ nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 8802012345.