സൗജന്യ പരിശോധനയും മരുന്നു വിതരണവും; പൊയില്‍ക്കാവ് മഹാത്മാഗാന്ധി സേവാഗ്രാമിന്റെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത് അഞ്ഞൂറിലധികം പേര്‍
കൊയിലാണ്ടി: പൊയിൽക്കാവ് മഹാത്മാഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി, തണൽ ചേമഞ്ചേരി, സി.എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല, ആശ്വാസ് ലബോററ്റോറി എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 9മണിക്ക് പൊയില്‍ക്കാവ് സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡോ.എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ മുഖ്യഥിതി ആയിരുന്നു. അഞ്ഞൂറിൽ റിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്ന് വിതരണവും, ലാബ് ടെസ്റ്റുകളും സൗജന്യമായിരുന്നു.
മനോജ് യു.വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.ടി ഇസ്മായിൽ, വി.പി പ്രമോദ്, സി.വി ബാലകൃഷ്ണൻ, എ.എം ഹംസ, രാജേഷ് കീഴരിയൂർ, കൂമുള്ളി കരുണാകരൻ, വി.പി ഇബ്രാഹിം കുട്ടി, സി.പി ആലി തുടങ്ങിയവർ സംസാരിച്ചു. സാദിഖ് ടി.വി സ്വാഗതവും, ഷാനി പി.വി നന്ദിയും പറഞ്ഞു.
Description: free Mega Medical Camp of Poilkao Mahatma Gandhi Sevagram