കാത്ത് വെക്കണം പൊന്ന് പോലെ; പള്ളിക്കരയിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ്
പയ്യോളി: മുന്നേ അറിയാൻ, മുൻകരുതൽ എടുക്കാൻ, വൃക്ക കാക്കാൻ തണൽ വടകരയുടെ സഹകരണത്തോടെ ദിശ ചാരിറ്റബിൾ സെന്റർ പള്ളിക്കര സൗജന്യ വൃക്ക രോഗ നിർണ്ണയ രോഗ ക്യാമ്പ് ഒരുക്കുന്നു. ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗം. വൃക്ക രോഗം നിശബ്ദ കൊലയാളിയാണെന്ന് പലർക്കും അറിയില്ല. കൃത്യമായ സമയത്ത് രോഗം നിർണയിക്കപ്പെടുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെ പള്ളിക്കര ലീഗ് ഓഫീസ് പരിസരത്താണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യണ്ട അവസാന തീയ്യതി ഇന്നാണ്. ദിശ ഓഫീസ് പള്ളിക്കര, പീറ്റക്കണ്ടി മൊയ്തീൻ ഹോട്ടൽ, പുലിയുള്ളതിൽ പീടിക എന്നിവിടങ്ങളിൽ ചെന്ന് രജിസ്റ്റർ ചെയ്യാം.
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങളിൽ ഒന്നാണ് വൃക്കകൾ. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം,രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിനും വൃക്കകളുടെ പങ്ക് വലുതാണ്. അതിനാൽ തന്നെ വേണം ഏറെ കരുതൽ.
കൂടുതൽ വിവരങ്ങൾക്ക്: 9645700134.